×

മൂന്നാറില്‍ 12വയസ്സുകാരിക്ക് ക്രൂരപീഡനം: പ്രതിക്കായി തിരച്ചിൽ

google news
Dbb

ഇടുക്കി: മൂന്നാറില്‍ 12വയസ്സുകാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.

 

മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭം. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

 

Read more: ജാതി സെൻസസ് മതസ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകുമെന്ന് എന്‍എസ്‌എസ് പ്രമേയം

   

മൂന്നു ദിവസം മുൻപ് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് കുട്ടിയെ പ്രതി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു