ചേർത്തല: അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ 47 വയസുകാരനു തടവും പിഴയും വിധിച്ച് കോടതി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ് (അമ്പിളിക്കുട്ടൻ-47)-നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവിനും 25000 പിഴയും വിധിച്ചത്.
Also read : കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി ; പരീക്ഷകൾക്ക് മാറ്റമില്ല
വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി. എസ്ഐമാരായ അമൃത് രംഗൻ, ജിജിൻ ജോസഫ്, സിപിഒ ആശ, പ്രിയ എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം