വടിവാളുമായി പരാക്രമം; പരിശ്രമങ്ങൾക്ക് ഒടുവിൽ സജീവൻ പിടിയിൽ

sdd
 

കൊ​ല്ലം: ചി​ത​റ​യി​ൽ വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സ​ജീ​വ​നെ 52 മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് സ​ജീ​വ​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.  ഇയാളുടെ അമ്മയെയും പട്ടികളെയും പൊലീസ് പിടികൂടി. അമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വീടിനുള്ളില്‍ കയറിയ മഫ്തിയിലെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സജീവനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും ഒരുതരത്തിലും സജീവനെ അനുനയിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നായിരുന്നു സജീവന്റെ ഭീഷണി. പൊലീസിന്റെ പിടിയാലാകുമെന്ന ഒരുഘട്ടതില്‍ സജീവന്‍ വീണ്ടും അക്രമസക്തനാവുകയായിരുന്നു. അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തന്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. 

വ്യാഴാഴ്‌ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. റോട്‌വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിലൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവന്റെ വാദം.
  

ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ സ​ജീ​വ​നെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ടി​ന​ക​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പോ​ലീ​സ് സ​ജീ​വ​നെ ക​ത്രി​ക​പൂ​ട്ടി​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യാ​ൽ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും സ​ജീ​വ​ൻ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.