×

ഫോണിൽ വന്ന ലിങ്കിൽ ക്ലിക് ചെയ്തു; എഴുപതുകാരന്റെ ബാങ്ക് അക്കൗണ്ട് കാലി; അന്വേഷണം ആരംഭിച്ച് പൊലീസ്

google news
images (19)

ഹരിപ്പാട്: ഹരിപ്പാട് സ്വദേശി​യുടെ അക്കൗണ്ടി​ൽ നി​ന്ന് 43,000 രൂപ ഓൺ​ലൈനി​ലൂടെ തട്ടി​യെടുത്തതായി​ പരാതി​. പിലാപ്പുഴ പള്ളിയുടെ വടക്കത്തിൽ മുഹമ്മദ് സാലി (70 ) യുടെ പണമാണ് നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ആണ് തട്ടിപ്പ് സംഘം പണം തട്ടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ വരികയും ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ബ്ലോക്ക് ആണെന്നും ഇത്‌ ഒഴിവാക്കുന്നതിനായുള്ള ലിങ്ക് മൊബൈലിൽ അയച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കുകയും കെ വൈ സി പുതുക്കുന്നതിനായി അതിലേക്ക് വന്ന ഒടിപി നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഉടൻതന്നെ ഇയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 42999 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് സാലി ഹരിപ്പാട് പൊലീസിൽ പരാതി നൽകി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags