ശ്രീനിവാസൻ കൊലകേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

rss
 

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ  ഒളിവിൽ കഴിയുന്ന ഒൻപത് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. ഇതിൽ ഫോട്ടോകൾ ലഭ്യമായ ഒൻപത് പേർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . 

കഴിഞ്ഞ ദിവസമാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 14 പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്. മുഖ്യപ്രതി ഉൾപ്പെടെ കേസിലെ പ്രതികളിൽ പലരും ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. 

ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.