നടിയെ അക്രമിച്ച കേസ് ; അടച്ചിട്ടമുറിയിൽ ഇന്ന് രഹസ്യവാദം

google news
dileep
 

നടിയെ അക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ .ഹർജിയിൽ അടച്ചിട്ടമുറിയിൽ ഇന്ന് രഹസ്യവാദം നടക്കും. പ്രത്യേക സിറ്റിങ് നടത്തിയാണ്  ഹർജി പരി​ഗണിക്കുന്നത്. കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

എറണാകുളം സ്‌പെഷ്യൽ സി ബി ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയുള്ള  ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് പരിഗണിക്കുക. ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. 

Tags