ബിബിസി ഡോക്യുമെന്ററി വിവാദം: അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന ത​ള്ളി ഷാ​ഫി പറമ്പില്‍

shafi
 

തൃ​ശൂ​ർ: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ങ്കുണ്ടെന്ന് ആരോപിക്കു​ന്ന ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രെ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ.


യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് പ്ര​സി​ഡ​ന്‍റാ​യ താ​നാ​ണെ​ന്നും മ​റ്റാ​രും പ​റ​യു​ന്ന​ത് ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഷാ​ഫി വ്യ​ക്ത​മാ​ക്കി. ആ​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം സം​ഘ​ട​ന​യു​ടെ പൊ​തു​വാ​യ അ​ഭി​പ്രാ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ന​രേ​ന്ദ്ര മോ​ദി​യും സം​ഘ​പ​രി​വാ​റും ശ്ര​മി​ക്കു​ന്ന​ത് ഇ​വ​ർ​ക്ക് സ​ത്യ​ത്തെ ഭ​യ​മാ​യ​തി​നാ​ലാ​ണെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യെ​ന്നും ബി​ബി​സി മു​ൻ​വി​ധി​യു​ള്ള ചാ​ന​ലെ​ന്നും അ​നി​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. 

''ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള യു.കെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും''-അനിൽ ട്വീറ്റ് ചെയ്തു.

അതേസമയം, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായ അനിൽ കെ. ആന്റണിയുടെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പോലുമില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജനുവരി 30ന് ജമ്മു കശ്മീരിൽ സമാപിക്കും. യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും അതിനെക്കുറിച്ച് ഒരു പോസ്റ്റ് പോലും ഡിജിറ്റൽ മീഡിയ തലവന്റെ സോഷ്യൽ മീഡിയ പേജുകളിലില്ല.