സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; കായംകുളം സഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
Thu, 26 Jan 2023

ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് നേതാവായ നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നവാസിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്.
കായംകുളം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ നഗരസഭ ചെയര്‍പേഴ്സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.