എ​സ്ഡി​പി​ഐ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ൽ പ​താ​ക വ​ലി​ച്ചു കീ​റി ബിജെപി പ്രവര്‍ത്തകന്‍; കേസെടുക്കും

എ​സ്ഡി​പി​ഐ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ൽ പ​താ​ക വ​ലി​ച്ചു കീ​റി ബിജെപി പ്രവര്‍ത്തകന്‍; കേസെടുക്കും
 

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ലി​ന്‍റെ പ​താ​ക വ​ലി​ച്ചു കീ​റി​യ ബിജെപി പ്രവര്‍ത്തകനെ​തി​രെ പോ​ലീ​സ് കേ​സ്. പാ​നൂ​ർ വൈ​ദ്യ​ർ പീ​ടി​ക​യി​ൽ ദീ​പ​കി​നെ​തി​രെ​യാ​ണ് പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ വൈ​ദ്യ​ര്‍ പീ​ടി​ക​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചിലർ ഇത് വീഡിയോയിൽ പകർത്തി. പിന്നീടാണ് ഇയാൾ അറിയുന്നത് കീറിയത് പോർച്ചുഗലിന്റെ പതാകയാണെന്ന്. അതോടെ പോർച്ചുഗൽ ആരാധകർ എത്തി ചോദ്യം ചെയ്തു. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ന​ശി​പ്പി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ദീ​പ​കി​ന്‍റെ മ​റു​പ​ടി.

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പ്രദേശത്തെ പോര്‍ച്ചുഗൽ ടീമിന്റെ ആരാധകരാണ് പതാകകൾ സ്ഥാപിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുവാവിന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പോർച്ചുഗലിന്റെ പതാക വലിച്ചു കീറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

  
ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.