മസ്തിഷ്ക ആഘാതത്തെ തുടർന്ന് ബീയാര്‍ പ്രസാദ് ആശുപത്രിയിൽ;ചികിത്സക്കായി സുമനസുള്ളവരുടെ സഹായം തേടുന്നു

beer prasad
 

കവിയും ചലച്ചിത്ര ഗാന രചയിതാവും നാടകകൃത്തുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ.  മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസം ഒന്നരലക്ഷം രൂപയോളം ചെലവുവരും.  ചികിത്സക്കായി  ദിവസവും  ഒന്നരലക്ഷം രൂപയുടെ  ആവശ്യമെങ്കിലും ബീയാര്‍ പ്രസാദിന്‍റെ കുടുംബത്തിന് അത്രയും ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍  സുഹൃത്തുക്കള്‍ സഹായാഭ്യർത്ഥന നടത്തുകയാണ്. 

സിനിമാരംഗത്തും അല്ലാതെയുമുള്ള സുഹൃത്തുക്കള്‍ കൈത്താങ്ങായി രംഗത്തുണ്ടെങ്കിലും ചികിത്സ നാലുദിവസമായതോടെ പണം തികയുന്നില്ല. ഈ സാഹചര്യത്തിലാണ് ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ സഹായാഭ്യര്‍ഥന നടത്തുന്നത്.സഹായിക്കാൻ മനസ്സുള്ളവർ ബീയാര്‍ പ്രസാദിന്‍റെ ഭാര്യ സനിതാ പ്രസാദിന്‍റെ അക്കൗണ്ട് നമ്പരിലേക്ക് പണം അയക്കാം. എസ്.ബി.ഐയുടെ മങ്കൊമ്പ് തെക്കേക്കര ശാഖയിലാണ് അക്കൗണ്ടുള്ളത്. ഗൂഗിള്‍ പേ വഴിയും ബീയാര്‍ പ്രസാദിന് കൈത്താങ്ങ് എത്തിക്കാം. നമ്പര്‍ 9447101495.