എം.വി.ഗോവിന്ദന് പകരക്കാരനാര്?; സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ

cpm
 

തിരുവനന്തപുരം: മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് പുതിയ മന്ത്രിയെ കണ്ടെത്താൻ സിപിഎം സെക്രട്ടേറിയറ്റ് നാളെ ചേരും. എം.വി.ഗോവിന്ദനു പകരക്കാരൻ കണ്ണൂർ ജില്ലയിൽനിന്നുമതിയെന്നു തീരുമാനിച്ചാൽ സംസ്ഥാന കമ്മിറ്റിയംഗം എ.എൻ.ഷംസീറിനാണ് സാധ്യത. കാസർകോടുനിന്നു പകരക്കാരനെ തേടിയാൽ സി.എച്ച്.കുഞ്ഞമ്പുവിനും മലപ്പുറത്തുനിന്നു സിഐടിയു നേതാവായ പി.നന്ദകുമാറിനും സാധ്യതയുണ്ട്.

സജി ചെറിയാൻ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി തൽക്കാലം ഉണ്ടാകാനിടയില്ല. എം.വി.ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല.

ഒന്നാം പിണറായി സർക്കാരിൽ കണ്ണൂർ ജില്ലയ്ക്ക് മുഖ്യമന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരുണ്ടായിരുന്നു. നിലവിൽ കണ്ണൂരിൽനിന്നു മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനുമാണ് മന്ത്രിസഭയിലുള്ളത്.