സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

cpm
 

 സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന്റെ തുടർ നടപടികൾ പാർട്ടി ഇന്ന് ചർച്ച ചെയ്യും.പതിനഞ്ചാം തീയതിയിലെ രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.  തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിൽ ഉണ്ടാകും. 

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയക്കുമെന്നാണ് വിവരം. രണ്ട് ദിവസം മുൻപ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസാക്കിയെങ്കിലും ഇന്നലെ രാത്രി വരെ ഇത് ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല.