'ഇരിക്കുന്ന സ്ഥാ​ന​ത്തി​ന് അ​നു​സ​രി​ച്ച് വ​ർ​ത്ത​മാ​നം പ​റ‍​യ​ണം': ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രൂക്ഷവിമര്‍ശനവുമായി മു​ഖ്യ​മ​ന്ത്രി

pinarayi governor
 

തി​രു​വ​ന​ന്ത​പു​രം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്സണൽ സ്റ്റാഫിന്‍റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗവർണർ പറഞ്ഞത് അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ജോലിക്ക് അപേക്ഷ നൽകുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ പറ്റില്ലെന്ന് പറയാൻ എന്താണ് അധികാരം? എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത്? ഗവർണർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭീഷണി സ്വരത്തിൽ ആരാണ് സംസാരിക്കുന്നത് ആരാണെന്ന് നാട് കുറേക്കാലമായി കാണുന്നുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
  
നി​യ​മ​ന​ത്തി​ൽ പി​ശ​കു​ണ്ടോ പ​രി​ശോ​ധി​ച്ചോ​ട്ടെ. തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ അ​നു​ഭ​വി​ച്ചോ​ട്ടെ. അ​തി​ന് ഞ​ങ്ങ​ൾ ആ​രെ​ങ്കി​ലും ത​ട​സം നി​ന്നി​ട്ടു​ണ്ടോ- മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. അ​വ​ര​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​യി​ക്കോ​ട്ടെ എ​ന്ന് ക​രു​തി ഇ​തെ​ല്ലാം നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തും ഫ​ലി​ച്ച് ക​ണ്ടി​ല്ല- ഗ​വ​ർ​ണ​റെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പോ​സ്റ്റ​ർ പ്ര​ച​ര​ണ​ത്തി​നെ​തി​രെ ഗ​വ​ർ​ണ​ർ നി​ല​പാ​ടെ​ടു​ത്ത​തി​നെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. രാ​ജ്ഭ​വ​നി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​ൻ എ​ത്തു​മ്പോ​ൾ മാ​ത്രം ത​ട​ഞ്ഞാ​ൽ‌ മ​തി​യെ​ന്നും ഗ​വ​ർ​ണ​ർ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.