ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ല: കെ.സുരേന്ദ്രൻ

surendran
 

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും മോ​ഹം ന​ട​പ്പാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ഗ​വ​ർ​ണ​റെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി. അ​ഴി​മ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഗ​വ​ർ​ണ​റെ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ രം​ഗ​ത്തു വ​രു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ട് ഒ​രു കേ​സ് പോ​ലു​മെ​ടു​ക്കാ​ത്ത സ​ർ​ക്കാ​രും പോ​ലീ​സു​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഗ​വ​ർ​ണ​ർ പ​രാ​തി കൊ​ടു​ത്തോ എ​ന്ന ബാ​ലി​ശ​മാ​യ ചോ​ദ്യ​മാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ന്ന​യി​ക്കു​ന്ന​ത്.

സാ​മാ​ന്യ മ​ര്യാ​ദ​യ്ക്ക് ഒ​ര​ന്വേ​ഷ​ണ​മെ​ങ്കി​ലും ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത​ല്ലേ. സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ പൗ​ര​നാ​യ ഗ​വ​ർ​ണ​ർ​ക്ക് നീ​തി ല​ഭി​ക്കാ​ത്ത നാ​ട്ടി​ൽ ഏ​തു സാ​ധാ​ര​ണ​ക്കാ​ര​ന് നീ​തി ല​ഭി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.
 
 
തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പൊലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഐഎം രംഗത്തു വരികയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.