ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി

child
 

ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ്  റദ്ദാക്കി ഹൈക്കോടതി. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. 

ഭരണസമിതി തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.ശിശുക്ഷേമസമിതി അംഗമായ ആര്‍ എസ് ശശികുമാറാണ് തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന്റെ വാദം കോടതി ശരിവെച്ചു സിപിഎം അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയതെന്നും എല്ലാ അംഗങ്ങള്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.