സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും: കെ.സുധാകരൻ

k sudhakaran
 

തി​രു​വ​ന​ന്ത​പു​രം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ സ​ജി​ക്കെ​തി​രാ​യ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും യു​ഡി​എ​ഫ് അ​റി​യി​ച്ചു.

സജി ചെറിയാന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്‍കി. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. സിപിഐഎമ്മിന് മാത്രമാണ് അംഗീകരിക്കാനാകാത്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനെ മാറ്റിനിര്‍ത്തിയതെന്ന് കെ സുധാകരന്‍ ചോദിച്ചു. 
സിപിഐഎം ഇതിന് മറുപടി പറയണം. ഒരു സുപ്രഭാതത്തില്‍ ആ തീരുമാനം എങ്ങനെ മാറിയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. 

2023 ജ​നു​വ​രി നാ​ലി​ന് സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ള്‍ ത​ന്നെ​യാ​കും അ​ദ്ദേ​ഹ​ത്തി​നു ന​ല്‍​കു​ക​യെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.