'മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​പ​ക​ടം'; ഡ്രൈ​വ​ർ പിടിയിൽ

d
 തൃ​ശൂ​ർ: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യി ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഥാ​ര്‍ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​ന്തോ​ള്‍ സ്വ​ദേ​ശി ഷെ​റി​നാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നും മ​ന​പൂ​ര്‍​വ​മാ​യ ന​ര​ഹ​ത്യ​യ്ക്കും പോ​ലീ​സ് കേ​സെ​ടു​ത്തു. നേ​ര​ത്തെ, ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഷെ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.