എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി; പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

arrest
 

എസ്ഐയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. സസ്പെൻഷനിലായ  മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട്  ജാമ്യത്തിൽ വിട്ടു. 

ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്നും സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സാജിദിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. കൂടാതെ തെറി വിളിക്കുകയും ചെയ്തു. സാജിദ്  കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് ജയനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്.