കി​ഫ്ബി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ഇ​ഡി നോ​ട്ടീ​സ്

isac
 

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) നോ​ട്ടീ​സ്. ചൊ​വ്വാ​ഴ്ച ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കി​ഫ്ബി വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. കി​ഫ്ബി സി​ഇ​ഒ​യ്ക്ക് നേ​ര​ത്തെ ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുൻധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ വൈസ് ചെയർമാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇ.ഡി ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.

കി​ഫ്ബി​യു​ടെ ചെ​യ​ര്‍​മാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വൈ​സ് ചെ​യ​ര്‍​മാ​ന്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കു​മാ​യി​രു​ന്നു. ഈ ​നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ തോ​മ​സ് ഐ​സ​ക്കി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.