കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം: അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

citu
 

കൊ​ല്ലം: കൊ​ല്ലം നി​ല​മേ​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ച് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് ച‌​ട​യ​മം​ഗ​ലം പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ല​മേ​ൽ ക​വ​ല​യി​ലെ യൂ​ണി​യ​ൻ കോ​ർ​പ് സൂ​പ്പ​ർമാ​ർ​ട്ട് ഉ​ട​മ ഷാ​നു​വി​നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ്  ഉടമ ഷാൻ പറഞ്ഞു. 


സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ മ​ദ്യ​പി​ച്ച് സൂ​പ്പ​ർമാ​ർ​ക്ക​റ്റി​ലെ​ത്തി ഷാ​നു​വു​മാ​യി ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ഷാ​നു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. 
   
 

സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ചെന്ന പരാതി അന്വേഷിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിനെ  ചുതലപ്പെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു. തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കും എന്നും ജയമോഹൻ പറഞ്ഞു.