വഞ്ചനാകുറ്റം; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ പൊലീസ് കേസ്

d
സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.  

 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കൂ​ദാ​ശ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് ഇ​വ​ർ ത​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി​യ​തെ​ന്ന് റി​യാ​സ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഒ​റ്റ​പ്പാ​ല​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 2017ൽ ​വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു പ​ണം ന​ൽ​കി​യ​ത്. സി​നി​മ റി​ലീ​സാ​യ ശേ​ഷം പ​ണ​വും ലാ​ഭ വി​ഹി​ത​വും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് റി​യാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.