ഗ​വ​ര്‍​ണ​ര്‍-​മു​ഖ്യ​മ​ന്ത്രി വാ​ക്‌​പോ​രി​ല്‍ പ്ര​തി​പ​ക്ഷം പ​ങ്കാ​ളി​യ​ല്ല: വി ഡി സ​തീ​ശ​ന്‍

vd
 

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍-​മു​ഖ്യ​മ​ന്ത്രി വാ​ക്‌​പോ​രി​ല്‍ പ്ര​തി​പ​ക്ഷം പ​ങ്കാ​ളി​ക​ള​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി ഡി സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ തെ​റ്റ് ചെ​യ്ത​പ്പോ​ള്‍ സ​ര്‍​ക്കാ​രി​നു പ​രാ​തി​യി​ല്ലാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​നും ഗ​വ​ര്‍​ണ​ര്‍​ക്കും ഇ​ട​യി​ല്‍ ഇ​ട​നി​ല​ക്കാ​രു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന നാ​ട​ക​ത്തി​ല്‍ പ്ര​തി​പ​ക്ഷം പ​ങ്കാ​ളി​യാ​കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​വാ​ദ ബി​ല്ലു​ക​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്. സ​ര്‍​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ടാ​ണ് ശ​രി.

സ​ര്‍​ക്കാ​ര്‍ ചെ​യ്ത നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​യ്ത​പ്പോ​ള്‍ അ​തി​നു ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടു​നി​ന്നു. ഇ​പ്പോ​ള്‍ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഗ​വ​ര്‍​ണ​റെ ആ​ര്‍​എ​സ്എ​സ് -ബി​ജെ​പി വ​ക്താ​വൊ​ക്കെ​യാ​യി സ​ര്‍​ക്കാ​ര്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
 
ലോകായുക്ത നിയമഭേദഗതിയിലും സര്‍വകലാശാല നിയമ ഭേദഗതിയിലും മില്‍മ യൂണിയന്‍ പിടിച്ചടക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവര്‍ണര്‍ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവര്‍ണര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.