ഐ​ടി പാ​ര്‍​ക്കു​ക​ളു​ടെ സി​ഇ​ഒ ജോ​ണ്‍ എം ​തോ​മ​സ് രാ​ജി​വ​ച്ചു

IT Parks CEO John M Thomas resigns
 

തിരുവനന്തപുരം: സർക്കാരിന് കീഴിലെ ഐടി പാർക്കുകളുടെ സിഇഒ ജോൺ എം തോമസ് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ്‌ വിശദീകരണം. ഐ ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ്‌ പകരം ചുമതല.


വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്ന് ഐ​ടി വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ല്‍, ടെ​ക്‌​നോ പാ​ര്‍​ക്കി​ലെ ക്ല​ബ് ഹൗ​സി​ന് ബാ​ര്‍ ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള സ​മ്മ​ര്‍​ദ​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. രാ​ജി സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
 
കേരളത്തിലെ ഐടി പാർക്കുകളിൽ പബ്ബുകൾ നൽകാനുള്ള തീരുമാനത്തിൽ ഇദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
 
ടെ​ക്‌​നോ പാ​ര്‍​ക്ക്, ഇ​ന്‍​ഫോ പാ​ര്‍​ക്ക്, സൈ​ബ​ര്‍ പാ​ര്‍​ക്ക് എ​ന്നീ മൂ​ന്ന് ഐ​ടി പാ​ര്‍​ക്കു​ക​ളു​ടെ​യും സി​ഇ​ഒ​യാ​ണ് ജോ​ണ്‍ എം. ​തോ​മ​സ്. പ​ദ​വി​യി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ന്ന​താ​യി അ​റി​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​ന് മെ​യി​ല്‍ അ​യ​ച്ചി​രു​ന്നു.