ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ സി‌​എം‌​ഐ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂപതയുടെ പുതിയ ബിഷപ്പ്

John Panamthottathil appointed as Bishop of Melbourne Diocese
 


കൊ​ച്ചി: ഓ​സ്ട്രേ​ലി​യാ​യി​ലെ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ പുതിയ ബിഷപ്പായി സിഎംഐ വൈദികനായ ഫാ. ജോൺ പനന്തോട്ടത്തിലിനെ നിയമിച്ചു. തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകാംഗമാണ്. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമം പ്രിയോർ ജനറലും സെന്റ് ഏലിയാസ് പള്ളി വികാരിയുമാണ്.
  
നി​ല​വി​ല്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ മാ​ര്‍ ബോ​സ്കോ പു​ത്തൂ​ര്‍ 75 വ​യ​സ് തി​ക​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍ സി‌​എം‌​ഐ​യെ മെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ലും സീ​റോ മ​ല​ബാ​ർ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലും ന​ട​ന്നു. പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ലി​നെ മെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.