കൊച്ചി: ഓസ്ട്രേലിയായിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ ബിഷപ്പായി സിഎംഐ വൈദികനായ ഫാ. ജോൺ പനന്തോട്ടത്തിലിനെ നിയമിച്ചു. തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകാംഗമാണ്. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമം പ്രിയോർ ജനറലും സെന്റ് ഏലിയാസ് പള്ളി വികാരിയുമാണ്.
നിലവില്‍ രൂപതയുടെ അധ്യക്ഷനായ മാര്‍ ബോസ്കോ പുത്തൂര്‍ 75 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് പരിശുദ്ധ സിംഹാസനം ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ മെത്രാനായി തെരഞ്ഞെടുത്തത്.