കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്

sd
 

കോ​ട്ട​യം: കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ജ​നു​വ​രി പ​തി​ന​ഞ്ചു​വ​രെ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നം. അ​ട​ച്ചി​ട്ട സ്ഥാ​പ​നം തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ജാ​തി വി​വേ​ച​നം ന​ട​ത്തു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥാ​പ​നം അ​ട​ച്ചി​ട്ട​ത്. 


വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ഡ​യ​റ​ക്ട​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ജാ​തി വി​വേ​ച​നം കാ​ണി​ക്കു​ന്നെ​ന്നും ജാ​തി​യ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി.

അതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.