യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്ക് ഒ​രു ക​ത്തും അ​യ​ച്ചി​ട്ടി​ല്ല, ഒരു ബിസിനസും ചെയ്തിട്ടില്ല; സ്വ​പ്ന​യെ ത​ള്ളി ജ​ലീ​ൽ

k t jaleel
 

മ​ല​പ്പു​റം: യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്ക് താ​ൻ ഒ​രു ക​ത്തും അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ത​ന്‍റെ ഇ ​മെ​യി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ വാ​ദം ത​ള്ളി​യാ​ണ് ജ​ലീ​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജ​ലീ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മാ​ധ്യ​മം ദി​ന​പ​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ചി​ല വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

കോ​വി​ഡ് കാ​ര​ണം മ​രി​ച്ച​വ​രു​ടെ ചി​ത്രം വ​ച്ച് മാ​ധ്യ​മം ഒ​രു ഫീ​ച്ച​ർ ത​യാ​റാ​ക്കി​യി​രു​ന്നു. പ​ത്ര​ത്തി​ൽ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രെ മ​രി​ച്ച​വ​രു​ടെ പ​ല​രു​ടെ​യും ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ഗ​ൾ​ഫി​ൽ നി​ര​വ​ധി പേ​ർ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത​യും ചി​ത്ര​വും മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ ഒ​രു വാ​ട്സ്ആ​പ്പ് മെ​സേ​ജ് അ​ന്ന​ത്തെ കോ​ണ്‍​സു​ൽ ജ​ന​റ​ലി​ന്‍റെ പി​എ​ക്ക് അ​യ​ച്ചു. സ്വപ്‌നയായിരുന്നു അന്ന് പി.എ. പേഴ്‌സണല്‍ മെയില്‍ ഐഡിയില്‍നിന്ന് കോണ്‍സല്‍ ജനറലിന്റെ ഒഫിഷ്യല്‍ ഐഡിയിലേക്ക് ഇതിന്റെ കോപ്പി അയക്കുകയും ചെയ്തു. ഇതില്‍ എവിടെയും ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടേയില്ല. ഇക്കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉചിതമായ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.


ഔദ്യോഗികമായി ആര്‍ക്കും കത്തെഴുതിയിട്ടില്ല. നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. പത്രം നിരോധിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം തനിക്ക് ഉണ്ടാകുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും ജലീല്‍ പറഞ്ഞു. കത്തെഴുതിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്നും ജലീല്‍ അവകാശപ്പെട്ടു.

ഒരു ചെറിയ കാലയളവ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു ബിസിനസിലും പങ്കാളിത്തം ഉണ്ടായിട്ടില്ല. ഗള്‍ഫിലെന്നല്ല, ലോകത്ത് ഒരിടത്തും ബിസിനസ് ഇല്ല. കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

   
ഇ.ഡി തന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം കണ്ടെത്താനായിട്ടില്ല. തന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും ആരും പണമയച്ചിട്ടില്ല. അവർ എല്ലാവരെയും തങ്ങളുടെ തുലാസിലിട്ട് തൂക്കുകയാണ്. തന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.