നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർധന കേരളം നടപ്പാക്കില്ല: മു​ഖ്യ​മ​ന്ത്രി

google news
pinarayi vijayan
 

തി​രു​വ​ന​ന്ത​പു​രം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ലെ ജി​എ​സ്ടി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി സം​സ്ഥാ​ന​ത്ത് ചു​മ​ത്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​എ​സ്ടി കൗ​ൺ​സി​ൽ തീ​രു​മാ​നം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല. ആ​ഡം​ബ​ര വ​സ്തു​ക്ക​ളു​ടെ നി​കു​തി കൂ​ട്ടാ​ൻ മാ​ത്ര​മാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​എ​സ്ടി കൗ​ൺ​സി​ലി​ലും ഈ ​നി​ല​പാ​ടാ​ണ് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യ​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
 
കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തിന്‍റെ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അതേസമയം, ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.
 

Tags