മധു വ​ധ​ക്കേസ്: കൂ​റു​മാ​റി​യ സാ​ക്ഷി വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

attapadi madhu case
 

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി. 29-ാം സാ​ക്ഷി സു​നി​ൽ കു​മാ​റി​നോ​ടാ​ണ് ഹാ​ജ​രാ​കാ​ൻ‌ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​നി​ൽ കു​മാ​റി​ന്‍റെ കാ​ഴ്ച പ​രി​ശോ​ധി​ച്ചി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ കാ​ഴ്ച​യ്ക്കു ത​ക​രാ​റി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ധു വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ‌ കാ​ട്ടി​യ​പ്പോ​ൾ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് സു​നി​ൽ കു​മാ​ർ പ​റ​യു​ക​യും കാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ധു​വി​നെ പ്ര​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യി​ൽ കാ​ഴ്ചക്കാ​ര​നാ​യി സു​നി​ൽ കു​മാ​റി​നെ​യും കാ​ണാം. ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് സാ​ക്ഷി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ക​ണ്ണ് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ഡോ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. സു​നി​ൽ​കു​മാ​റി​ന് യാ​തൊ​രു കാ​ഴ്ചാ ത​ക​രാ​റും ഇ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ഡോ​ക്ട​ർ ന​ല്കിയത്.
 

അതേസമയം, കേ​സി​ൽ  ഇ​തു​വ​രെ കൂ​റു​മാ​റി​യ​വ​രു​ടെ എ​ണ്ണം 15 ആ​യി. മ​ധു​വി​നെ പ്ര​തി​ക​ൾ പി​ടി​ച്ചു കൊ ണ്ടു​വ​രു​ന്ന​ത് ക​ണ്ടു, പ്ര​തി​ക​ൾ ക​ള്ള​ൻ എ​ന്നു പ​റ​ഞ്ഞ് മ​ധു​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് ക​ണ്ടു എ​ന്നു​മാ​യി​രു​ന്നു സു​നി​ൽ കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഈ ​മൊ​ഴി​യാ​ണ് സു​നി​ൽ കു​മാ​ർ കോ​ട​തി​യി​ൽ മാ​റ്റി​പ്പ​റ​ഞ്ഞ​ത്.