പി വി അൻവറിനെ ഇ.ഡി ഇന്ന് ചോദ്യംചെയ്തത് പത്തുമണിക്കൂർ; ബു​ധ​നാ​ഴ്ച​യും ചോ​ദ്യം ചെ​യ്യും

pv anwar
 


കൊച്ചി: ക്വാറി ഇടപാടിലെ കള്ളപ്പണക്കേസിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടരും.


ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ട്ട​യ​ച്ച എം​എ​ൽ​എ​യോ​ട് ബു​ധ​നാ​ഴ്ച​യും ഹാ​ജ​രാ​കാ​ൻ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ല്‍ ക്വാ​റി പ​ണ​മി​ട​പാ​ടി​ല്‍ 50ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. 

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് അ​ൻ​വ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. ഇന്നലെയും അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് അൻവർ പ്രതികരിച്ചത്. ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് തന്നെ വിളിപ്പിച്ചത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം.