കൊച്ചി: ക്വാറി ഇടപാടിലെ കള്ളപ്പണക്കേസിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടരും.
ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച എംഎൽഎയോട് ബുധനാഴ്ചയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ക്വാറി പണമിടപാടില്‍ 50ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ.
തുടർച്ചയായ രണ്ടാം ദിവസമാണ് അൻവറിനെ ഇഡി ചോദ്യം ചെയ്തത്. ഇന്നലെയും അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് അൻവർ പ്രതികരിച്ചത്. ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് തന്നെ വിളിപ്പിച്ചത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം.