പ്രാദേശിക, ചെറുകിട ഉൽപന്നങ്ങൾക്ക് ജി​എ​സ്ടി ഈ​ടാ​ക്ക​രു​തെ​ന്നു ധ​ന​മ​ന്ത്രി

google news
k n balagopal
 

തി​രു​വ​ന​ന്ത​പു​രം: അ​രി അ​ട​ക്ക​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ അ​ഞ്ചു ശ​ത​മാ​നം ച​ര​ക്കു സേ​വ​ന നി​കു​തി കൂ​ടി ചേ​ർ​ത്ത അ​ധി​ക തു​ക വാ​ങ്ങ​രു​തെ​ന്നു ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 1.5 കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ കോം​പോ​സി​ഷ​ൻ നി​ര​ക്കി​ൽ ഒ​രു ശ​ത​മാ​നം നി​കു​തി​യാ​ണു ന​ൽ​കു​ന്ന​ത്.

ഇ​വ​രെ ജി​എ​സ്ടി വ​ർ​ധ​ന ബാ​ധി​ക്കി​ല്ല. 40 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം നി​കു​തി ബാ​ധ​ക​മാ​കി​ല്ല. ഇ​ത്ത​രം വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി​യും ചേ​ർ​ത്ത തു​ക ഈ​ടാ​ക്കി​യാ​ൽ ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി ന​ൽ​കാം. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അതേ സമയം 25 കിലോ വരെയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പാക്കറ്റിന് ജിഎസ്ടി ഈടാക്കും. അല്ലാതെ മുഴുവൻ ഭക്ഷ്യ വസ്തുക്കൾക്കും 5 ശതമാനം ജിഎസ്ടി ഒഴിവാക്കില്ല -ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ബ്രാൻഡഡ് അല്ലാതെ പാക്ക് ചെയ്തു വിൽക്കുന്നവയ്ക്ക് ജിഎസ്ടി ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അളവു തൂക്ക നിയന്ത്രണ നിയമം ബാധകമാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാലും ചെറുകിട കച്ചവടക്കാർ പ്രാദേശികമായി പാക്കറ്റുകളിലാക്കി വിൽക്കുന്നതിനെ ആ പേര് പറഞ്ഞ് വകുപ്പ് ബുദ്ധിമുട്ടിക്കില്ല. കേന്ദ്ര വിജ്ഞാപനത്തിൽ ആശയകുഴപ്പം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര വിജ്ഞാപനത്തിന് ചുവട് പിടിച്ച് സംസ്ഥാനം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ കഴിയുമോയെന്ന കാര്യത്തിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.

Tags