'ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ വികസനക്കുതിപ്പ്; കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ': പ്രധാനമന്ത്രി

'ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ വികസനക്കുതിപ്പ്; കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ': പ്രധാനമന്ത്രി
 

കൊച്ചി: രാജ്യത്ത് എവിടെയല്ലാം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് അവിടെയെല്ലാം എന്നതാണ് അതിന്റെ കാരണം. കേരളത്തില്‍ ഇത്തരത്തിലൊരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസനം അതിവേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ പു​തി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ബി​ജെ​പി ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പി​എം​എ​വൈ പ​ദ്ധ​തി വ​ഴി കേ​ര​ള​ത്തി​ൽ ര​ണ്ടു​ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്നും ഇ​തി​ൽ ഒ​രു​ല​ക്ഷം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ഒ​രു​ല​ക്ഷം കോ​ടി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം ന​ട​പ്പാ​ക്കി​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ൽ പ്ര​സം​ഗി​ച്ചാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന അ​ദ്ദേ​ഹം കേ​ര​ളം വൈ​വി​ധ്യ​ങ്ങ​ളു​ടെ ഭൂ​മി​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പ്രസംഗത്തിലുടനീളം വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. അതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.


രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് എങ്കിലും സ്ഥാപിക്കാനണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ യുവാക്കള്‍ക്കും പ്രത്യേകിച്ച് നേഴ്‌സിങ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണകരമാകും. വ്യത്യസ്ത പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയാണ് കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ​ത്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്, പൊ​തു​ഭ​ര​ണ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ, നേ​വ​ൽ അ​ക്കാ​ദ​മി ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് റി​യ​ർ അ​ഡ്മി​റ​ൽ അ​ജ​യ് ഡി. ​തി​യോ​ഫി​ല​സ്, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, റൂ​റ​ൽ എ​സ്പി വി​വേ​ക് കു​മാ​ർ എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന പ്ര​ഭാ​രി സി.​പി രാ​ധാ​കൃ​ഷ്ണ​ൻ, എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി, ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ള്ള​കു​ട്ടി, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഒ.​രാ​ജ​ഗോ​പാ​ല്‍, സി.​കെ പ​ത്മ​നാ​ഭ​ൻ, ബി​ജെ​പി ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​കെ കൃ​ഷ്ണ​ദാ​സ്, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ര്‍​ജ് കു​ര്യ​ൻ, സി.​കൃ​ഷ്ണ​കു​മാ​ര്‍, പി.​സു​ധീ​ര്‍, എം.​ഗ​ണേ​ശ​ന്‍ എ​ന്നീ നേ​താ​ക്ക​ളും പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവയും മോദി നിർവഹിക്കും.

കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം–പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിക്കുക.

തുടർന്ന് പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയാണ്. നാളെ രാവിലെ 9.30നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്കു തിരിക്കും.