പത്തനംതിട്ട ഭക്ഷ്യവിഷബാധ; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി

veena
 

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ ചി​കി​ത്സ​തേ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മ​ല്ല​പ്പ​ള്ളി​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു വി​രു​ന്ന്. ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​ള്ള കാ​റ്റ​റിം​ഗ്സ്ഥാ​പ​ന​മാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. 

എഴുപതോളംപേര്‍ ചികിത്സ തേടിയതായാണ് വിവരം. വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി​യ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.