തൃ​ശൂ​രി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

accident
 തൃ​ശൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഏ​ങ്ങ​ണ്ടി​യൂ​ര്‍ തി​രു​മം​ഗ​ലം സ്വ​ദേ​ശി അം​ബു​ജാ​ക്ഷ​നാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.തി​രു​മം​ഗ​ല​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.