പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

accident
 

കൊച്ചി: പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ വണ്ടിപ്പേട്ടയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു വിനോജ്, മത്സ്യം കയറ്റിവന്ന പിക്കപ്പ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.