ഹി​ജാ​ബ് നി​രോ​ധ​നം വ​ര്‍​ഗീ​യ ഭി​ന്നി​പ്പി​നു വേ​ണ്ടി; കര്‍ണാടകയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി

pinaryi
 

ബം​ഗ​ളൂ​രു: ആ​ര്‍​എ​സ്എ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍. ച​രി​ത്ര​ത്തെ ഞെ​രി​ച്ചു കൊ​ല്ലാ​നാ​ണ് ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെ​ന്നും ഹി​ജാ​ബ് നി​രോ​ധ​നം വ​ര്‍​ഗീ​യ ഭി​ന്നി​പ്പ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ബെംഗളൂരുവില്‍നിന്ന് 100 കിലോമീറ്റര്‍ മാറി ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയില്‍ നടന്ന സിപിഎമ്മിന്റെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആ​ര്‍​എ​സ്എ​സ് മു​സ്‌​ലിം വി​ഭാ​ഗ​ത്തെ​പ്പ​റ്റി ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ര​ണ്ടാം കി​ട പൗ​ര​ന്‍​മാ​രാ​ണെ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. മ​ത​വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ ദേ​ശീ​യ​ത​യു​ടെ മു​ഖം​മൂ​ടി അ​ണി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും പി​ണ​റാ​യി വി​ജ​യ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

 
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കമാണു പാര്‍ട്ടികോട്ട എന്നറിയപ്പെടുന്ന ബാഗേപള്ളിയിലെ റാലി. മണ്ഡലത്തിൽനിന്ന് ഒരിക്കല്‍ കൂടി സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനാണുള്ള കാലേക്കൂട്ടിയുള്ള പ്രചാരണങ്ങളുടെ തുടക്കമാണ് ഈ റാലി.