ബംഗളൂരു: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയില്‍. ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബെംഗളൂരുവില്‍നിന്ന് 100 കിലോമീറ്റര്‍ മാറി ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയില്‍ നടന്ന സിപിഎമ്മിന്റെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മുസ്ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. മതവര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മുഖംമൂടി അണിയാന്‍ ശ്രമിക്കുന്നതായും പിണറായി വിജയന് കുറ്റപ്പെടുത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കമാണു പാര്‍ട്ടികോട്ട എന്നറിയപ്പെടുന്ന ബാഗേപള്ളിയിലെ റാലി. മണ്ഡലത്തിൽനിന്ന് ഒരിക്കല്‍ കൂടി സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനാണുള്ള കാലേക്കൂട്ടിയുള്ള പ്രചാരണങ്ങളുടെ തുടക്കമാണ് ഈ റാലി.