നിക്ഷേപ തട്ടിപ്പുകേസ്: പ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയിൽ

praveen rana
 

കൊ​ച്ചി: സേ​ഫ് ആ​ന്‍​ഡ് സ്ട്രോം​ഗ് നി​ക്ഷേ​പ ക​മ്പ​നി വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വീ​ണ്‍ റാ​ണ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി ആ​റ് മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്നു റാ​ണ.

നേപ്പാൾ വഴി ഇയാള്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി എ​ന്ന സാ​മ്പ​ത്തി​ക സ്ഥാ​പ​നം വ​ഴി​യും വി​വി​ധ ബി​സി​ന​സു​ക​ളി​ല്‍ ഫ്രാ​ഞ്ചൈ​സി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു​മാണ് ​റാണ നിക്ഷേ​പ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഫ്രാ​ഞ്ചൈ​സി​യി​ല്‍ ചേ​ര്‍ന്നാ​ല്‍ 48 ശ​ത​മാ​നം പ​ലി​ശ​യും കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ മു​ത​ലും തി​രി​കെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.


കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സ് ​എത്തു​മ്പോൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാ​റ്റി​ൽ ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ റാ​ണ​യ്ക്കെ​തി​രെ 18 കേ​സു​ക​ളാ​ണ് തൃ​ശൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 48 ശതമാനം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ല​രി​ല്‍ നി​ന്നും ഒ​രു​ല​ക്ഷം മു​ത​ല്‍ 20 ല​ക്ഷം രൂ​പ വ​രെ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​താ​യാ​ണ് പ​രാ​തി​ക​ള്‍.


കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു തൃശൂരിൽനിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോർന്നു പ്രവീൺ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പുണെയിൽ 4 ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.

നേ​ര​ത്തെ, റാ​ണ​യ്ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും റാ​ണ​യു​ടെ പാ​സ്പോ​ര്‍​ട്ട് ന​മ്പ​റും വി​ശ​ദാം​ശ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു.