കെ റെയിൽ സർവേ: പോ​ലീ​സു​മാ​യി വാ​ക്കേ​റ്റം, ധർമ്മടത്ത് സിൽവർലൈൻ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോ​ഗസ്ഥർ മടങ്ങി

 Protest against K Rail Survey at Dharmadam
 

കണ്ണൂർ: കെ റെയിൽ സർവേയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് വീണ്ടും പ്രതിഷേധം. ധർമടം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് പ്രതിഷേധം നടന്നത്. 

കനത്ത പ്രതിഷേധത്തെ തുടർന്ന് സർവേ കല്ല് സ്ഥാപിക്കാനായില്ല. തുടർന്ന് സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി. കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ഉന്തിലും തള്ളിലും കെ റെയിൽ ഉദ്യോഗസ്ഥന് മർദനമേറ്റു.


കോ​ൺ​ഗ്ര​സ്, എ​സ്ഡി​പി​ഐ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തു​ണ്ട‌്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ക​ല്ലി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ന്ന​ത്. പോ​ലീ​സ് അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​ഴ​ങ്ങി​യി​ല്ല.

ഇ​ന്ന് രാ​വി​ലെ​യും ധ​ർ​മ​ട​ത്ത് കെ ​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും നേ​രി​യ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി​രു​ന്നു. വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ട​ലി​നെ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഒ​രാ​ളെ പി​ന്നീ​ട് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

 
വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്ത് ക​ല്ലി​ട​ൽ ത​ട​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.