കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചു; 15 പേ​ര്‍ അ​റ​സ്റ്റി​ൽ

arrest

കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ച 15 പേ​ര്‍ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യു​ന്ന​തി​ന് വേ​ണ്ടി കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ന് കീ​ഴി​ലു​ള്ള പോ​ലീ​സ് സി​സി​എ​സ്ഇ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 'ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്' എ​ന്ന പേ​രി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ 67 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​നു​പു​റ​മെ മൊ​ബൈ​ല്‍ ഫോ​ണ്‍, മോ​ഡം, ഹാ​ര്‍​ഡ് ഡി​സ്‌​ക്, മെ​മ്മ​റി കാ​ര്‍​ഡു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍,ക​മ്പ്യൂ​ട്ട​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 279 ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.