കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേര് അറസ്റ്റിൽ. ഓപ്പറേഷന് പി ഹണ്ട് പരിശോധനയിലാണ് ഇവർ പിടിയിലായത്.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ ടീമിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയത്.
സംഭവത്തിൽ 67 കേസുകളും രജിസ്റ്റർ ചെയ്തു. ഇതിനുപുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഉപകരണങ്ങളും പിടിച്ചെടുത്തു.