നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ബിന്ദു

r bindu
 

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധമറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.


വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടു.
 

പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടും - മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

 
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്നാണ് പരാതി. ആ​യൂ​രി​ലെ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​​ളു​ടെ അ​ടി​വ​സ്ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച​ത്.

ഇ​വി​ടെ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ 90 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് പ​രീ​ക്ഷ ന​ട​ന്ന ആ​യൂ​രി​ലെ കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു. നീ​റ്റ് സം​ഘം നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശോ​ധി​ച്ച​തെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.