ച​തു​പ്പി​ൽ നി​ല​യു​റ​പ്പി​ച്ച് ആ​ന; മ​യ​ക്കു​വെ​ടി വയ്ക്കാനാകാ​തെ വ​ന​സേ​ന

RRT cant capture wild elephant PM2 at Sulthan Bathery
 

ബത്തേരി: വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 എന്ന കാട്ടാനയെ പിടികൂടാനായില്ല. ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും ഫലം കാണാതെ മടങ്ങി. മു​ണ്ട​ൻ​കൊ​ല്ലി ച​തു​പ്പു പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ദൗ​ത്യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. തിങ്കളാഴ്ച രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും.

പിഎം2–ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഉ​ന്നം പി​ഴ​യ്ക്കാ​തെ വെ​ടി പ്ര​യോ​ഗി​ച്ചാ​ൽ അ​ര മ​ണി​ക്കൂ​റി​ന​കം ആ​ന മ​യ​ങ്ങും. വൈ​കാ​തെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പ​ന്തി​യി​ലേ​ക്കു മാ​റ്റ​ണം. ച​തു​പ്പ് അ​ല്ലാ​ത്ത​തും വാ​ഹ​നം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ പ്ര​ദേ​ശ​ത്തു ഒ​ത്തു​കി​ട്ടി​യാ​ൽ മാ​ത്ര​മാ​ണ് മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കാ​നാ​കു​ക.  

കുപ്പാടി വനമേഖലയിൽ തുടരുന്ന പിഎം2–നെ പിടികൂടാൻ രാവിലെ 8 മുതൽ ദൗത്യസംഘം ശ്രമം തുടങ്ങിയിരുന്നു. ആനയ്ക്കു സമീപത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എത്തിയെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. പിഎം2–ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്നു ദൗത്യസംഘം പറയുന്നു. 

വെ​ടി​വ​ച്ചു പി​ടി​ക്കു​ന്ന മോ​ഴ​യെ പാ​ർ​പ്പി​ക്കു​ന്ന​തി​നു മു​ത്ത​ങ്ങ വൈ​ൽ​ഡ് ലൈ​ഫ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തു സ​ജ്ജ​മാ​ക്കി​യ പ​ന്തി വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു. ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിശദീകരണം തേടി.