എ​സ്എ​ഫ്‌​ഐ-​കെ​എ​സ്‍​യു സം​ഘ​ര്‍​ഷം‌; മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ട​ച്ചി​ടും

maharajas college ernakulam
 

കൊ​ച്ചി: എ​സ്എ​ഫ്‌​ഐ-​കെ​എ​സ്‍​യു സം​ഘ​ര്‍​ഷ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ട​ച്ചി​ടും. അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് കോ​ള​ജ് അ​ട​ച്ചി​ടാ​നാ​ണ് കൗ​ണ്‍​സി​ൽ തീ​രു​മാ​നം. സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

ഇ​ന്ന് എ​സ്എ​ഫ്ഐ–​കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ന്മേ​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 

ഇന്നലെ തുടങ്ങിയ പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെയാണ് വഷളായത്. കോളജിനു സമീപമുള്ള ജനറൽ ആശുപത്രിക്കു മുന്നിലും സംഘർഷം നടന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു മാറ്റി.

   
കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​നാ​യ മാ​ലി​കും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​മീ​ന്‍ അ​ന്‍​സാ​രി​യും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് വ​ലി​യ അ​ടി​പി​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്.


സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.വി. നാരായണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും നൽകാനിരുന്ന സ്വീകരണം തത്കാലം മാറ്റിവച്ചതായി മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രൻ അറിയിച്ചു. ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷനും ഇംഗ്ലീഷ് വിഭാഗവും ചേർന്നായിരുന്നു സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.