സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫുകൾ ഇനി പി.എ മുഹമ്മദ് റിയാസിന്റെ കൂടെ

riyas
 മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളില്‍ പുതുതായി അഞ്ചുപേർകൂടി .രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫുലുണ്ടായിരുന്നവർക്കാണ് റിയാസിന്റെ സ്റ്റാഫായി നിയമനം ലഭിച്ചത്.  പെൻഷൻ നഷ്ടപ്പെടാത്ത രീതിയിലാണ് ഇവരുടെ നിയമനം. ഇതോടെ റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയർന്നു.

സജി ചെറിയാന്‍ രാജിവെച്ച ശേഷം യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസ് ഏറ്റെടുത്തിരുന്നു. രാജിവെച്ച ശേഷം ജൂലൈ 20 വരെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പിരിഞ്ഞു പോകാനുള്ള സാവകാശം നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജൂലൈ 21 മൂതൽ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 23നാണ് ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും 21 മുതലുള്ള പ്രാബല്യം നൽകുന്നുണ്ട്. ഒരു അസിസ്റ്റന്റ് സെക്രട്ടറി, രണ്ട് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റന്റന്റ്, എന്നീ തസ്തികയിലാണ് ഇപ്പോൾ നിയമനം.