കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ksrtc
കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഒക്കൽ ശ്രീനാരായണ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്പെരുമ്പാവൂർ മുടിക്കലിലാണ് സംഭവം. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം നടന്നത്. .  

മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. ബസിൻറെ  മുൻവശത്തെ വാതിൽ തുറന്നുപോയതോടെ  പെൺകുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഫാത്തിമയുടെ തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.