സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

google news
hh
കേരള നിയമസഭാ സ്പീക്കര്‍ തെരെഞ്ഞെടുപ്പ് ഇന്ന് രാവിലെ 10ന് നടക്കും. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ അറിയിച്ചു. 

ര​​​ഹ​​​സ്യ ബാ​​​ല​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മുന്നണികൾക്ക് വി​​​പ്പ് ന​​​ൽ​​​കാ​​​നാ​​​കി​​​ല്ല. ഇ​​​തി​​​നാ​​​ൽ വോ​​​ട്ടു ചോ​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യാ​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​കി​​​ല്ല. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 99 അം​​​ഗ​​​ങ്ങ​​​ളും യു​​​ഡി​​​എ​​​ഫി​​​ന് 41 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​ത്.വോ​​​ട്ടെ​​​ണ്ണ​​​ലി​​​നും ശേ​​​ഷം വിജയി ഇ​​​ന്ന് സ​​​ഭ​​​യി​​​ലെ അ​​​ധ്യ​​​ക്ഷ​​​ സ്ഥാനം ഏറ്റെടുക്കുന്നതോടെ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും.


 

Tags