ശ്രീ​നി​വാ​സ​ൻ വ​ധം: പ്രതിയായ ഫയർഫോഴ്സ് ഉ​ദ്യോ​ഗ​സ്ഥനെ സസ്പെന്‍ഡ് ചെയ്തു

sreenivasan
 

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ പ്രതിയായ ഫയർഫോഴ്സ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദിനെയാണ് റീജണൽ ഫയർ ഓഫീസർ സസ്പെന്‍ഡ് ചെയ്തത്.


2017 ബാ​ച്ചി​ൽ സ​ർ​വീ​സി​ൽ ക​യ​റി​യ ജി​ഷാ​ദ് 2008 മു​ത​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​ണ്. ജി​ല്ലാ, സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ഇ​യാ​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ലും ഇ​യാ​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ ര​ണ്ട് കേ​സു​ക​ളി​ലും ഇ​യാ​ളെ പ്ര​തി​ചേ​ര്‍​ത്തു.
 
സഞ്ജിത്ത് സഞ്ചരിക്കുന്ന വഴികൾ ശേഖരിച്ചത് ജിഷാദാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ജിഷാദിനെ തെളിവെടുപ്പിന് എത്തിച്ചു.

ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരു സംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ 21 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.