ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

sriram
 

ആലപ്പുഴ കലക്ടറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിനെ  ആലപ്പുഴ കളക്ടർ ആയി നിയമിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ശ്രീറാമിനെതിരെ കലക്ട്രേറ്റിന് പുറത്ത് വെച്ച് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി പ്രതിഷേധമറിയിച്ചിരുന്നു. 

തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചുമതലയയേറ്റയുടന്‍ ശ്രീറാം പറഞ്ഞത്. ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണ്. ആദ്യമായാണ് കലക്ടറായി നിയമിക്കപ്പെടുന്നത്. ആരോഗ്യവകുപ്പിലെ ജോലിക്കിടെ ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ച് പഠിച്ചിരുന്നുവെന്നും ശ്രീറാം പ്രതികരിച്ചു.സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടിയാണ് പ്രതിരോധിച്ചത്.